Events

ഈ Lock down-ൽ വ്യത്യസ്തതയുമായി ഒരു സംരംഭം

  • 1 January 2021,
  • Organized By : Jaspers Football academy

Lock down-ൽ എല്ലാവരും വീട്ടിൽ വിശ്രമിച്ചപ്പോൾ ഇവർ കുട്ടികളെ ഫുട്ബോൾ പരിശീലിപ്പിക്കാൻ ഉള്ള ശ്രമത്തിലായിരുന്നു, ഈ ശ്രമത്തിന് പൂർണപിന്തുണയുമായി ചലച്ചിത്രപ്രവർത്തകർ, ദൃശ്യമാധ്യമങ്ങൾ, പൊതുപ്രവർത്തകർ, കായികതാരങ്ങൾ തുടങ്ങിയവരും. പറഞ്ഞുവരുന്നത് മറ്റാരെ പറ്റിയും അല്ല Jaspers ഫുട്ബോൾ അക്കാദമിയുടെ ഫ്രീ ഓൺലൈൻ ഫുട്ബോൾ ട്രെയിനിങ് പറ്റിയാണ്, Jaspers Academy ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് യൂട്യൂബ് പേജിൽ നിങ്ങൾക്ക് കാണാൻ കഴിയുക കുട്ടികൾക്ക് തനിയെ പരിശീലിക്കാൻ കഴിയുന്ന ഫുട്ബോൾ പാഠങ്ങളാണ് Lock down-ൽ അക്കാദമിയിലെ കുട്ടികൾക്ക് ഗ്രൗണ്ടിൽ വന്നെത്തുവാൻ കഴിയാതെ വന്നപ്പോഴാണ് വാട്സാപ്പിൽ ഇവർ ഓൺലൈൻ ഫുട്ബോൾ ക്ലാസ്സുകൾ ആരംഭിച്ചത് തുടർന്ന് ഈ വീഡിയോകൾ ഫുട്ബോൾ ഇഷ്ടപ്പെടുന്ന മറ്റു കുട്ടികൾക്ക് കൂടി ഉപകാരപ്പെടുന്ന രീതിയിൽ ഫേസ്ബുക്ക് ,ഇൻസ്റ്റഗ്രാം, യൂട്യൂബ് പേജുകളിൽ പ്രസിദ്ധീകരിച്ചു തുടങ്ങി.